മഹാഭാരതം കഥാരൂപത്തിൽ – 84

*


ധൃതരാഷ്ട്രരും ഗാന്ധാരിയും ഒരു ദാസിയുടെ സഹായത്തോടെ ഭീഷ്മരിന്റെ മുറിയിലെത്തി, എന്നിട്ട് ഉറങ്ങി കിടന്ന ഭീഷ്മരിനെ വിളിച്ചു പാണ്ഡവരുടെയും കുന്തിയുടെയും  മരണവാർത്ത പറഞ്ഞു . ആ വിവരം ഭീഷ്മരിനെ  വല്ലാതെ തളർത്തി.


 ഭീഷ്മർ : എനിക്ക് കുറച്ചു നാൾ ഒറ്റയ്ക്ക് ഇരിക്കണം.ആരും  ശല്യപ്പെടുത്തരുത്. എനിക്ക് ഈ ദുഖം താങ്ങാൻ ഉള്ള ശക്തിയില്ല. എല്ലാം താങ്ങാൻ ഉള്ള ശക്തിയുണ്ടാകുമ്പോൾ ഞാൻ എന്റെ മുറി വിട്ടു പുറത്ത് വരും.

അന്ന് രാത്രി ഭീഷ്മരിനു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം പാണ്ഡവരുടെ മരണം ഓർത്തു വല്ലാതെ  വിഷമിച്ചു.


 ധൃതരാഷ്ട്രരും വിദുരരും ഭീഷ്മരിന്റെ മുറിയുടെ കതകിൽ തട്ടി വിളിക്കാൻ ശ്രമിച്ചു.  പക്ഷെ ഭീഷ്മർ പ്രതികരിച്ചില്ല. ഒരു പാട് നാളുകൾ ഭീഷ്മർ ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. ഒരു ദിവസം ഭീഷ്മർ കതകു തുറന്നു പുറത്ത് വന്നു. അദ്ദേഹം ആരോടും ഒന്നും മിണ്ടാതെ നേരെ ഗംഗാ നദിയിലേയ്ക്കാണ് പോയത്. എന്നിട്ട് അദ്ദേഹം പാണ്ഡവർക്ക് വേണ്ടി കർമ്മങ്ങൾ ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഗംഗാ ദേവി പ്രത്യക്ഷപെട്ടു.


 ഗംഗാ ദേവി : വേണ്ട അതിന്റെ ആവിശ്യം ഇല്ല.


തുടരും…

ഒരു അഭിപ്രായം ഇടൂ